IndiaLatest

സലീമയെ തിരഞ്ഞ് ലോകം: കൊന്നിട്ടുണ്ടാകാമെന്ന് സംശയം ..

“Manju”

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ ആയുധമെടുത്ത സലീമ മസാരിയെ തിരഞ്ഞ് ലോകം. അഫ്ഗാനിലെ മൂന്ന് വനിതാ ഗവര്‍ണര്‍മാരിലൊരാളായിരുന്നു സലീമ. താലിബാനെതിരെ സലീമയുടെ നേതൃത്വത്തില്‍ ബല്‍ക്ക് പ്രവിശ്യയിലെ ചഹര്‍കന്റ് ജില്ല ശക്തമായ ചെറുത്തുനില്‍പ്പിനൊടുവിലാണ് കീഴടങ്ങിയത്. ബല്‍ക്ക് പ്രവിശ്യ താലിബാന്‍ കീഴടക്കുന്നതുവരെ സലീമയുടെ നേതൃത്വത്തിലുള്ള സംഘം ചെറുത്തുനിന്നു. തുടര്‍ന്ന് സലീമയെ താലിബാന്‍ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ പിന്നീട് സലീമ എവിടെയാണെന്ന വിവരം പോലും പുറത്തുവന്നിട്ടില്ല. കൊന്നിട്ടുണ്ടാകാമെന്ന സംശയവും ഉയരുന്നുണ്ട്. അതല്ലെങ്കില്‍ അടിമയായോ ക്രൂരപീഡനങ്ങളുടെ ഇരയായോ എവിടെയെങ്കിലും അടയ്ക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം.

1980 ലെ സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനില്‍ നിന്ന് ഇറാനിലേക്ക് അഭയാര്‍ത്ഥിയായി പോകേണ്ടിവന്ന കുടുംബമാണ് സലീമയുടേത്. തുടര്‍ന്ന് ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി അവിടെ ജോലി ചെയ്തുവെങ്കിലും അഫ്ഗാനില്‍ തന്നെ തിരിച്ചെത്തി. 2018 ലാണ് ചഹര്‍കിന്റ് ജില്ലാ ഗവര്‍ണറായി സലീമ മസാരി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സലീമയുടെ ഇടപെടലില്‍ 100 താലിബാന്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. താലിബാന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ സ്ത്രീകള്‍ തടവുകാരായിരിക്കുമെന്നും പുറത്തിറങ്ങാന്‍ പോലും കഴിയില്ലെന്ന ആശങ്കയും കഴിഞ്ഞ ദിവസം സലീമ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.

Related Articles

Back to top button