IndiaLatest

ടോക്യോ പാരാലിംപിക്‌സ്; മെഡല്‍ പ്രതീക്ഷയുമായി ഇന്‍ഡ്യ

“Manju”

ടോക്യോ: ഒളിംപിക്‌സിന് ശേഷം ടോക്യോയില്‍ വീണ്ടും മഹാമാമാങ്കത്തിന് തുടക്കമാവുന്നു. ചൊവ്വാഴ്ച് തുടങ്ങുന്ന പാരാലിംപിക്‌സില്‍ ഇന്‍ഡ്യ, ചരിത്രത്തിലെ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഡ്യന്‍ പതാക വഹിക്കേണ്ട മുന്‍ പാരാലിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു കോവിഡ് കാരണം ചടങ്ങില്‍ പങ്കെടുക്കില്ല. ചരിത്രത്തിലെ തന്നെ ഇന്‍ഡ്യയുടെ ഏറ്റവും വലിയ സംഘമാണ് ടോക്യോയില്‍ മത്സരത്തിനിറങ്ങുന്നത്.

അമ്ബെയ്ത്ത്, ഷൂടിങ്, നീന്തല്‍, കനോയിങ്, തായ്ക്വൊണ്ടോ, പവര്‍ലിഫ്റ്റിംഗ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെനിസ്, അത്‌ലറ്റിക്‌സ് എന്നീ ഒമ്ബത് ഇനങ്ങളിലായി 54 അത്ലറ്റുകളാണ് ഇന്‍ഡ്യക്കായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യയ്ക്കായി 19 പേരാണ് പങ്കെടുത്തിരുന്നത്. ഇത് ചരിത്രത്തിലെ ഇന്‍ഡ്യയുടെ ഏറ്റവും മികച്ച പാരാലിംപിക്‌സ് ആയിരിക്കുമെന്നും അഞ്ച് സ്വര്‍ണങ്ങളടക്കം 15 മെഡുലകള്‍ ഇന്‍ഡ്യ സ്വന്തമാകുമെന്നും ഇന്‍ഡ്യയുടെ പാരാലിംപിക്‌സ് സെക്രടറി ശുശീരന്‍ സിംഗ് പറഞ്ഞു. ഇതുവരെ 11 പാരാലിമ്ബിക്‌സില്‍ 4 സ്വര്‍ണങ്ങളടക്കം 11 മെഡലുകളാണ് ഇന്‍ഡ്യ നേടിയിട്ടുള്ളത്.

റിയോ പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ തന്നെയാണ് ഇത്തവണയും ഹൈജമ്ബില്‍ ഇന്‍ഡ്യയുടെ മെഡല്‍ പ്രതീക്ഷ. റിയോയില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ലോക റെകോര്‍ഡുകാരന്‍ ദേവേന്ദ്ര ചജാരിയാ ഇത്തവണയും ഇന്‍ഡ്യന്‍ സംഘത്തിലുണ്ട്. ജാവലിനില്‍ മറ്റു വിഭാഗങ്ങളിലായി മത്സരിക്കുന്ന ലോക ചാമ്ബ്യന്‍ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍, സന്ദീപ് ചൗധരി, നവദീപ് സിംഗ് എന്നിവരിലും മെഡല്‍ പ്രതീക്ഷയുണ്ട്.

ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ പ്രമോദ് ഭഗതിലൂടെയും സ്വര്‍ണം പ്രതീക്ഷിക്കുന്നു. ലോക രണ്ടാം റാങ്കുകാരനായ കൃഷ്ണ നഗര്‍, പാറുല്‍ പാര്‍മാര്‍, പാലക് കോലി, തരുണ്‍ ദില്ലന്‍ എന്നിവര്‍ക്കും മെഡല്‍ സാധ്യതയുണ്ട്. രാകേഷ് കുമാര്‍, ശ്യാം സുനദര്‍, വിവേക് ചികാര, ഹര്‍വീന്ദര്‍ സിംഗ് ജ്യോതി ബാല്യന്‍ എന്നവരിലും മികച്ച പ്രകടനം ഇന്‍ഡ്യ പ്രതീക്ഷിക്കുന്നു.

ഇന്‍ഡ്യയ്ക്കായി ഒരു മലയാളി താരവും ഇത്തവണ മത്സരിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ ദേശിയ പാരഷൂടിങ് ചാമ്പ്യന്‍ സിദ്ധാര്‍ഥ് ബാബു ഷൂട്ടിങ്ങില്‍ മത്സരിക്കും. കഴിഞ്ഞ പാരാലിംപിക്‌സില്‍ ഇന്‍ഡ്യ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവും നേടിയിരുന്നു.അതായിരുന്നു പാരാലിംപിക്‌സില്‍ ഇന്‍ഡ്യയുടെ ഏറ്റവും മികച്ച പ്രകടനം. ഇത്തവണ അതിനേക്കാള്‍ മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്.

Related Articles

Back to top button