KeralaLatest

ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരുക്ക്

“Manju”

ഓട്ടോയും ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക് |  Kottayam|nattuvartha|road accident

ശ്രീജ.എസ്

കോട്ടയം: ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഓട്ടോ ഓടിച്ചിരുന്ന കുമാരനല്ലൂര്‍ സിനാജ് മന്‍സില്‍ സിനാജ് (37), പെരുമ്പായിക്കാട് മഠത്തില്‍പറമ്പില്‍ ഷെമീര്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടേമുക്കാലോടെ എംസി റോഡില്‍ ചവിട്ടുവരി ജംക്‌ഷനില്‍ വെച്ചായിരുന്നു അപകടം.

പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തുനിന്നു കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെവന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. കടകളില്‍ ബ്രഡ് വിതരണം ചെയ്യുന്നവരാണ് അപകടത്തില്‍പെട്ടവര്‍. നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Back to top button