LatestThiruvananthapuram

വെള്ളക്കരം ഇനിമുതൽ വാട്ടര്‍ ചാര്‍ജ്

“Manju”

തിരുവനന്തപുരം: വര്‍ഷങ്ങളായി ഉപയോഗിക്കുന്ന വെള്ളക്കരം എന്ന വാക്ക് ഔദ്യോഗിക രേഖകളില്‍ നിന്നും നീക്കാനൊരുങ്ങി വാട്ടര്‍ അതോറിറ്റി. വെള്ളക്കരം എന്ന വാക്ക് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ബോര്‍ഡ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വെള്ളക്കരത്തിനു പകരം ഇനിമുതല്‍ വാട്ടര്‍ ചാര്‍ജ് എന്ന വാക്കായിരിക്കും ഉപയോഗിക്കുക എന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ഇതു കര്‍ശനമായി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 1984ല്‍ വാടെര്‍ അതോറിറ്റി രൂപീകൃതമായതു മുതല്‍ വെള്ളക്കരം എന്ന വാക്കാണ് ഉപയോഗിക്കുന്നത്. റവന്യൂ വകുപ്പിലാണ് കരമെന്ന വാക്കു കൂടുതലായി ഉപയോഗിക്കുന്നതെന്നും, കെഎസ്‌ഇബി ഇലക്‌ട്രിസിറ്റി ചാര്‍ജ് എന്ന് പറയുന്നതുപോലെ പ്രയോഗത്തില്‍ കാലോചിത മാറ്റം വരുത്തണമെന്നും വകുപ്പില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

മികച്ച മലയാളപദം കണ്ടെത്തിയാല്‍ വാടെര്‍ ചാര്‍ജെന്ന വാക്കിനെയും പരിഷ്‌കരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 27.87 ലക്ഷം കണക്ഷനുകളാണ് വാടെര്‍ അതോറിറ്റിക്കുള്ളത്.

Related Articles

Back to top button