InternationalLatest

ബഹിരാകാശത്ത് വെച്ച്‌ ഒരാള്‍ മരിച്ചാല്‍… ? ഭൂമിയില്‍ എത്തിക്കുമോ?

“Manju”

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയതും അപകട സാധ്യത ഏറിയതുമായ ദൗത്യമാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പര്യവേഷണം തുടങ്ങി 60 വര്‍ഷം പിന്നിട്ടപ്പോഴേക്കും 20 മരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 14 പേര്‍ 1986-ലും 2003-ലും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കിടെയുണ്ടായ ദുരന്തങ്ങളിലാണ് മരിച്ചത്. 1971-ലെ സോയൂസ് 11 ദൗത്യത്തില്‍ മൂന്ന് ബഹിരാകാശ യാത്രികരും 1967-ല്‍ അപ്പോളോ ഒന്നിന്റെ ലോഞ്ച് പാഡ് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേരുമാണ് മരിച്ചിട്ടുള്ളത്. മനുഷ്യരുടെ ബഹിരാകാശ യാത്ര എത്രത്തോളം സങ്കീര്‍ണമാണ് എന്നത് തെളിയിക്കുന്നതാണ് ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള കണക്കുകള്‍.

2025-ല്‍ ചന്ദ്രനിലേക്കും അടുത്ത പതിറ്റാണ്ടില്‍ ചൊവ്വയിലേക്കും പര്യവേഷകരെ അയക്കാന്‍ നാസ പദ്ധതി തയ്യാറാക്കുകയാണ്. വാണിജ്യ ബഹിരാകാശ പദ്ധതികള്‍ ഇനി ഒരു സാധാരണ സംഭവമാകും. ഇതോടെ ബഹിരാകാശത്തുള്ള മരണങ്ങളും സാധാരണ സംഭവമായി മാറും. എന്നാല്‍, ബഹിരാകാശത്ത് വെച്ച്‌ ഒരാള്‍ മരണപ്പെട്ടാല്‍ എന്താണ് സംഭവിക്കുക? പലര്‍ക്കും ആകാംക്ഷയുണ്ടാക്കുന്ന ചോദ്യമാണ്. ഇതിനുള്ള ഉത്തരം എന്താണെന്ന് നോക്കാം.

ചന്ദ്രനിലും ചൊവ്വയിലും വെച്ച്‌ മരണപ്പെട്ടാല്‍ എന്താണ് സംഭവിക്കുക?

അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്ന ഏറ്റവും താഴെയുള്ള ഭ്രമണപഥത്തില്‍വെച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബാക്കിയുള്ള അംഗങ്ങള്‍ മൃതദേഹം ബഹിരാകാശ പേടകത്തില്‍ തിരികെയെത്തിക്കും.

എന്നാല്‍ ചന്ദ്രനില്‍വെച്ചാണ് ഒരാള്‍ മരിക്കുന്നതെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലായിരിക്കും മൃതദേഹം ഭൂമിയില്‍ തിരികെയെത്തിക്കുക. ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ പാലിക്കുന്ന പ്രോട്ടോക്കോളുകള്‍ നാസ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വളരെ വേഗത്തിലുള്ള തിരിച്ച്‌ വരവായതിനാല്‍ മൃതദേഹം സൂക്ഷിക്കുന്നതിലായിരിക്കില്ല നാസയുടെ പ്രഥമ പരിഗണന. ശേഷിക്കുന്ന ബഹിരാകാശ യാത്രികരെ ഭൂമിയില്‍ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനാണ് പ്രധാന്യം നല്‍കുക.

എന്നാല്‍ 300 മില്യണ്‍ മൈല്‍ ദൂരെയുള്ള ചൊവ്വയിലുള്ള ദൗത്യത്തിനിടെ ഒരു ബഹിരാകാശ യാത്രക്കാരന്‍ മരിച്ചാലുള്ള നടപടിക്രമങ്ങളില്‍ മാറ്റമുണ്ട്. ചൊവ്വാ ദൗത്യം ഏറെക്കുറെ ബുദ്ധിമുട്ടേറിയ ഒന്നായതിനാല്‍ മൃതദേഹവുമായി പെട്ടെന്ന് തിരികെയെത്താന്‍ കഴിയില്ല. ദൗത്യം പൂര്‍ത്തിയാക്കി ബഹിരാകാശ യാത്രികള്‍ തിരികെവരുന്ന സമയത്ത് മാത്രമെ മൃതദേഹവും ഭൂമിയിലേക്ക് എത്തിക്കുകയുള്ളൂ. ഒരുപക്ഷേ ഇതിന് വര്‍ഷങ്ങളോളം സമയമെടുത്തേക്കാം. ഇക്കാലമത്രയും മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്നതിന് പ്രത്യേക അറ ബഹിരാകാശ പേടകത്തിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്. സ്ഥിരമായ താപനിലയും ഈര്‍പ്പവും നിലനിര്‍ത്തിയിട്ടുള്ള അറയാണിത്. ഇത് മൃതദേഹം കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കുന്നു.

ബഹിരാകാശ ദൗത്യത്തിനിടെ യാത്രികര്‍ ധരിക്കുന്ന സ്‌പെയ്‌സ് സ്യൂട്ട് ഇല്ലാതെ ഒരാള്‍ ബഹിരാകാശ പേടകത്തിന്റെയോ ബഹിരാകശ നിലയത്തിന്റെയോ പുറത്ത് ഇറങ്ങിയാല്‍ ഉടനെ തന്നെ മരണം സംഭവിച്ചേക്കാം. മര്‍ദനഷ്ടം മൂലവും, വായു ഇല്ലാത്ത അന്തരീക്ഷത്തില്‍ നില്‍ക്കുന്നത് മൂലവും ബഹിരാകാശ യാത്രികന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് മൂലം രക്തവും മറ്റ് ശരീര ദ്രവങ്ങളും ചൂടാകും. തന്മൂലം മരണം ഉടനടി സംഭവിക്കും. ശൂന്യാകാശത്തില്‍ എത്തിയ അവസ്ഥ തന്നെയായിരിക്കും ചൊവ്വയിലും. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും രക്തം ചൂടാകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും.

ചൊവ്വയുടെ ഉപരിതലത്തില്‍ എത്തിയശേഷമാണ് ഒരാള്‍ മരിക്കുന്നതെങ്കില്‍ എന്തു സംഭവിക്കും?

മൃതദേഹം സംസ്‌കരിക്കുന്നത് ഒരിക്കലും സാധ്യമായ കാര്യമല്ല. എന്നാല്‍, അത് കൃത്യമായി സൂക്ഷിക്കുന്നത് കൂടെയുള്ള മറ്റ് മാര്‍ഗങ്ങള്‍ ബഹിരാകാശ യാത്രികരുടെ കടമയാണ്. മൃതദേഹത്തില്‍ നിന്നുള്ള ബാക്ടീരിയകളും മറ്റ് സൂക്ഷ്മ ജീവികളും ചൊവ്വയുടെ ഉപരിതലത്തെ മലിനമാക്കാന്‍ സാധ്യതയുണ്ട്. ഭൂമിയിലേക്ക് തിരികെയെത്തുന്നത് വരെ ഒരു പ്രത്യേക ബാഗിലാക്കി മൃതദേഹം സൂക്ഷിക്കും.

എന്നാല്‍, കൂടെയുള്ള ഒരംഗം മരണപ്പെടുമ്ബോള്‍ ബഹിരാകാശ യാത്രികര്‍ അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഇപ്പോഴും ഭൂരിഭാഗം പേര്‍ക്കും അറിവില്ലാത്ത കാര്യമാണ്. മൃതദേഹം എന്തു ചെയ്യുമെന്നതിന് പുറമെ, ഒരാള്‍ നഷ്ടപ്പെടുമ്ബോഴുണ്ടാകുന്ന വൈകാരികമായ ബുദ്ധിമുട്ടുകളും ഭൂമിയിലെത്തുമ്ബോള്‍ അവരുടെ ഉറ്റവരെ എപ്രകാരം കൈകാര്യം ചെയ്യുമെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ ആസൂത്രണവും പ്രോട്ടോക്കോളും അനിവാര്യമാണെന്ന കാര്യത്തില്‍ സംശയം ഇല്ല.

 

Related Articles

Back to top button