InternationalLatest

പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണവുമായി അവനി ലേഖര

“Manju”

ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയ്ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാഡിംഗ് എസ് എച്ച്‌ 1 ലാണ് അവനി നേട്ടം കൈവരിച്ചത്. ലെഖാരയുടെ സ്വര്‍ണ്ണനേട്ടം                                           ലോക റെക്കോര്‍ഡോടെയാണെന്നതും രാജ്യത്തിന് തന്നെയൊരു പൊന്‍തൂവലാണ്.

കഴിഞ്ഞ ദിവസം രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകള്‍ പാരാലിമ്പിക്സ് വേദിയില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ടേബിള്‍ ടെന്നിസില്‍ ഭാവിന ബെന്‍ പട്ടേലും ഹൈജമ്പില്‍ നിഷാദ് കുമാറുമാണ് വെള്ളിനേടിയത്. ഡിസ്കസ് ത്രോയില്‍ വിനോദ് കുമാറിനാണ് വെങ്കലം. ചരിത്രത്തിലാദ്യമായാണ് പാരാലിമ്പിക്സില്‍ ഇന്ത്യ ഒരു ദിവസം മൂന്ന് മെഡല്‍ നേടുന്നത്.

Related Articles

Back to top button