IndiaLatest

40 നിലകളുള്ള ഇരട്ട ഫ്ലാറ്റ്​ സമുച്ചയം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

“Manju”

ന്യൂഡല്‍ഹി: യുപിയിലെ നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കണമെന്ന്​ സുപ്രീംകോടതി. 40 നിലകളുള്ള ഇരട്ട ഫ്ലാറ്റ്​ സമുച്ചയം പൊളിച്ചു നീക്കാനാണ്​ ജസ്​റ്റീസ്​ ഡി.വൈ ചന്ദ്രചൂഡ്​, എം.ആര്‍ ഷാ എന്നിവരുടെ ബെഞ്ച്​ ഉത്തരവിട്ടത്​.

നോയിഡ അധികൃതരും നിര്‍മാണ കമ്പനിയായ സൂപ്പര്‍ടെകും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഫ്ലാറ്റുകള്‍ വാങ്ങിയവരുടെ പണം രണ്ടുമാസത്തിനകം നിര്‍മാതാക്കള്‍ തിരിച്ചു നല്‍കണമെന്നും ഫ്ലാറ്റ്​ സമുച്ചയം പൊളിച്ചു നീക്കാനുള്ള ചെലവ്​ നിര്‍മാണ കമ്പനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

നേരത്തെ, കേരളത്തിലെ ഫ്ലാറ്റ്​ സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനും ഇതു പോലെ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. കൊച്ചിയിലെ നാല്​ ഫ്ലാറ്റ്​ സമുച്ചയങ്ങളാണ്​ സ്ഫോടനം നടത്തി പൊളിച്ചു നീക്കിയത്​.

Related Articles

Back to top button