IndiaLatest

കശ്മീരില്‍ ആയുധങ്ങളുമായി പാക് ഡ്രോണ്‍; പൊലീസ് വെടിവച്ചിട്ടു

“Manju”

ജമ്മു കശ്മീരിലെ കത്വയില്‍ പാക്ക് അതിര്‍ത്തി കടന്ന് എത്തിയ ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു. ഡ്രോണിനകത്ത് ആയുധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തി കടന്നാണ് ഡ്രോണ്‍ എത്തിയത്. കത്വയിലെ താളി ഹരിയ ചാക്ക് മേഖലയിലാണ് രാവിലെ ഡ്രോണ്‍ കണ്ടെത്തിയത്. രാജ്ഭാഗ് പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന പ്രദേശമാണിത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. മേഖലയിലേക്ക് അന്വേഷണ സംഘത്തെ അയച്ചതായും പ്രദേശത്തെ ഡ്രോണ്‍ സാന്നിധ്യം അടിക്കടി ഉണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് വക്താവ് അറിയിച്ചു.

സൈന്യം പരിശോധന കടുപ്പിച്ചതോടെ ജമ്മു കശ്മീരില്‍ ഭീകരര്‍ ആയുധങ്ങളെത്തിക്കാന്‍ പുതിയ രീതികള്‍ അവലംബിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത‍ിര്‍ത്തി കടന്ന് സുരക്ഷിതമായി ആയുധങ്ങള്‍ കൊണ്ടുവരാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സാധ്യത ഉണ്ട് എന്ന് രഹസ്യ വിവരമുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

Related Articles

Back to top button