KeralaLatest

പാൽക്കുളങ്ങര അംബികാദേവി കേരളം ആദരിക്കേണ്ട സംഗീതജ്ഞ- മന്ത്രി ജി.ആർ. അനിൽ.

ലോകസംഗീതദിനത്തിൽ വയലാർ രാമവർമ്മ സാംസ്കാരിക വേദി പാൽകുളങ്ങര അംബികദേവിയെ ആദരിച്ചു.

“Manju”

തിരുവനന്തപുരം: കേരളം ആദരിക്കേണ്ട മഹാപ്രതിഭയായ സംഗീതജ്ഞയാണ് പാൽകുളങ്ങര അംബികദേവിയെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. ലോകസംഗീതദിനത്തിൽ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിരവധി ശിഷ്യ സമ്പത്തു കൊണ്ട് അനുഗ്രഹീതയായ സംഗീതജ്ഞയാണ് അംബികാദേവി. തന്റേതായ സ്വരഘടനയാൽ സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ഏഴു പതിറ്റാണ്ട് താണ്ടിയ സംഗീതസപര്യ ഇപ്പോഴും തുടരുന്നുവെന്നത് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. തൈക്കാട് ഇലങ്കം നഗറിലുളള വസതിയിൽ നേരിട്ടെത്തിയാണ് മന്ത്രിയും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് അംബികാദേവിയെ ആദരിച്ചത്. വയലാർ രാമവർമ സാംസ്കാരിക വേദി പ്രസിഡന്റ് ജി. രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ നിയമസഭ സ്പീക്കർ എം. വിജയകുമാർ, വാർഡ് കൗൺസിലർ മാധവദാസ്, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ഭാരവാഹികളായ സബീർ തിരുമല, ഗോപൻ ശാസ്തമംഗലം , മൂക്കംപാലമൂട് രാധാകൃഷ്ണൻ, പനമൂട് ജി വിജയകുമാർ, പ്രേമചന്ദ്രൻ നായർ മണക്കാട്, രഞ്ജിനി സുധീരൻ എന്നിവർ സംബന്ധിച്ചു . സംഗീതജ്ഞൻ കണ്ണൻ അംബികദേവിയെ പരിചയപ്പെടുത്തി. തുടർന്ന് അംബികദേവിയുടെ ശിഷ്യർ പ്രശസ്ത കൃതികൾ ആലപിച്ചു.

Related Articles

Back to top button