InternationalLatest

കോവാക്​സിന് അനുമതി നല്‍കി ഒമാന്‍

“Manju”

മസ്​കത്ത്​: ഒമാന്‍ അംഗീകൃത വാക്​സിന്‍ പട്ടികയില്‍ കോവാക്​സി​നെയും ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി പ്രസ്​താവനയില്‍ അറിയിച്ചു. ഇതോടെ കുറഞ്ഞത്​ 14ദിവസം മുമ്പെങ്കിലും രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യകാര്‍ക്കും ക്വാറന്‍റീന്‍ ഇല്ലാതെ ഒമാനില്‍ എത്താന്‍ കഴിയും.കോവാക്​സിനെടു​ത്തതിനെതുടര്‍ന്ന് ഒമാനിലേക്ക്​ മടങ്ങാന്‍ കഴിയാതെ​ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികള്‍ക്ക്​ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം. യാത്രക്ക് മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റുകളും മറ്റ്​ അനുബന്ധ വ്യവസ്​ഥകളും യാത്രകാര്‍ക്ക്​ ബാധകമായിരിക്കും.

Related Articles

Back to top button