IndiaLatest

പ്രതികരണവുമായി വ്യോമസേന; ചൈനയെയും പാക്കിസ്ഥാനെയും ഒരേസമയം നേരിടാൻ സജ്ജം

“Manju”

ന്യൂഡൽഹി • ചൈന, പാക്ക് അതിർത്തികളിൽ രാപകൽ ദൗത്യത്തിനു പൂർണ സജ്ജമെന്നു വ്യോമസേന. അതിർത്തിയിൽ ചൈന സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പാക്കിസ്ഥാൻ വ്യാപക ഷെല്ലാക്രമണം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആവശ്യമെങ്കിൽ 2 അതിർത്തികളിലും ഒരേസമയം ദൗത്യത്തിനിറങ്ങാൻ സജ്ജമാണെന്ന വ്യോമസേനയുടെ പ്രതികരണം.

ഇന്ത്യൻ വ്യോമാക്രമണത്തിന്റെ കുന്തമുനയായ സുഖോയ് 30, മിഗ് 29 വിമാനങ്ങൾ ഇരു അതിർത്തികളിലും മാസങ്ങളായി നിലയുറപ്പിച്ചിട്ടുണ്ട്. ചൈന അതിർത്തിയിലെ ലഡാക്കിൽ അവ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ടെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.

സമുദ്രമേഖലയിൽ ചൈനയുടെ കയ്യേറ്റശ്രമങ്ങൾ തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യ, ജപ്പാൻ നാവികസേനകൾ സംയുക്ത അഭ്യാസം (ജിമെക്സ്) ആരംഭിച്ചു. വടക്കൻ അറബിക്കടലിൽ ഇന്നലെ ആരംഭിച്ച സൈനികാഭ്യാസം നാളെ അവസാനിക്കും. 2018 ലാണ് ഇതിനു മുൻപ് ഇരു രാജ്യങ്ങളും നാവികസേനകളുടെ സംയുക്താഭ്യാസം നടത്തിയത്.

Related Articles

Back to top button