KeralaLatest

പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പുതിയൊരു അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു . പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായാണ് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം പുതിയ കുരുന്നുകളാണ് അദ്ധ്യയനത്തിന്റെ ഭാഗമാകുന്നത്.

അതെസമയം പുതിയ അധ്യായന വര്‍ഷത്തിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു . കൂടാതെ കുട്ടികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ സജ്ജീകരിച്ച വേദിയില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അക്ഷരദീപം തെളിയിച്ചു.

Related Articles

Back to top button