IndiaLatest

വയറ്റില്‍ നിന്ന്​ ​ രണ്ടുകിലോയിലധികം മുടി പുറത്തെടുത്തു

“Manju”

യുപിയില്‍ കൗമാരക്കാരിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത്  രണ്ട് കിലോയിലധികം മുടി
ലഖ്​നോ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന്​ ഡോക്​ടര്‍മാര്‍ ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തത്​ രണ്ടുകിലോയിലധികം മുടി. ലഖ്​നോവി​െല ബല്‍റാംപുര്‍ ആശുപത്രിയിലാണ്​ സംഭവം.
രണ്ടുവര്‍ഷമായി പെണ്‍കുട്ടിക്ക്​ ക്ഷീണവും തളര്‍ച്ചയും അനുഭ​വപ്പെട്ടിരുന്നു. കൂടാതെ ശരീരഭാരം ക്രമാതീതമായി കുറയുകയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുമുണ്ടായിരുന്നു. മുടികൊഴിച്ചിലായിരുന്നു പെണ്‍കുട്ടിയെ അലട്ടിയിരുന്ന മറ്റൊരു പ്രധാന പ്രശ്​നം.
പത്തുദിവസം മുമ്ബ്​ കുട്ടിക്ക്​ കടുത്ത വയറുവേദനയും ഛര്‍ദിയും ആരംഭിക്കുകയായിരുന്നു. ഇതോടെ ബല്‍റാംപുരിലെ ആശുപത്രിയിലെത്തിച്ചു. സര്‍ജന്‍ ഡോ. എസ്​.ആര്‍. സംദാറിന്‍റെ നേതൃത്വത്തില്‍ കുട്ടിയെ വിശദമായ പരിശോധനക്ക്​ വിധേയമാക്കുകയും ചെയ്​തു.
അല്‍ട്രാസൗണ്ട്​ പരി​േശാധനയില്‍ കുട്ടിയുടെ വയറ്റില്‍ വലിയൊരു മുഴ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്​ സി.ടി സ്​കാനിന്​ വിധേയമാക്കിയപ്പോഴും വയറ്റില്‍ പന്തിന്റെ വലിപ്പത്തില്‍ മുഴ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ എന്‍ഡോസ്​കോപിക്ക്​ വിധേയമാക്കുകയായിരുന്നു. അതില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ മുടിയാണെന്ന്​ ഡോക്​ടര്‍മാര്‍ തിരിച്ചറിഞ്ഞു.
20 സെന്‍റിമീറ്റര്‍ വീതിയില്‍ രണ്ടു കിലോയിലധികം തൂക്കമായിരുന്നു മുടിക്ക്​. പിന്നീട്​ രണ്ടുമണിക്കൂറോളം നീണ്ട ശസ്​ക്രിയയിലൂ​ടെ മുടി ​ഡോക്​ടര്‍മാര്‍ പുറ​െത്തടുത്തു. പെണ്‍കുട്ടിക്ക്​ അപൂര്‍വരോഗമാണെന്നും ജനിച്ചപ്പോള്‍ മുതലുണ്ടായിരുന്ന മാനസികാസ്വാസ്​ഥ്യമാണ്​ ഇതിന്​ കാരണമെന്നും​ ഡേക്​ടര്‍മാര്‍ പറഞ്ഞു.
വര്‍ഷ​ങ്ങളോളം പെണ്‍കുട്ടി കഴിച്ച മുടി വയറ്റില്‍ ഒരു കെട്ടായി മാറിയിരുന്നു. പെണ്‍കുട്ടിയുടെ ആമാശയത്തില്‍നിന്ന്​ ചെറുകുടലിലേക്കുന്ന വഴിയും ഇതോടെ തടസപ്പെട്ടു. ഇതോടെയാണ്​​ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്​ അനുഭവ​പ്പെട്ട്​ തുടങ്ങിയത്​. 32 കിലോയോളം പെണ്‍കുട്ടിയുടെ ഭാരം കുറയാനും ഇത്​ ഇടയാക്കി. ശസ്ത്ര​ക്രിയയിലൂടെ മുടി പുറത്തെടുക്കുകയ​ല്ലാതെ മറ്റു ചികിത്സകളിലെന്ന്​ ഡോക്​ടര്‍മാര്‍ പറഞ്ഞു.

Related Articles

Back to top button