LatestThiruvananthapuram

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് ഇളവുകള്‍ ലഭിക്കുക. കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാത്രികാല കര്‍ഫ്യൂവും തുടരും. എല്ലാ ദിവസവും രാത്രി പത്ത് മണി മുതല്‍ ആറ് മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഞായറാഴ്ച്ച സംസ്ഥാനത്ത് ഉണ്ടാകുക. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചു വേണം കടകള്‍ പ്രവര്‍ത്തിക്കേണ്ടത്. പൊതുഗതാഗതവും ഇന്ന് സംസ്ഥാനത്തുണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികളും അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗങ്ങള്‍ക്കും മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളു. ബിവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ തുറക്കില്ല. സ്വകാര്യ ബസുകള്‍ പ്രവര്‍ത്തിക്കില്ല. കെഎസ്‌ആര്‍ടിസി അവശ്യവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വ്വീസ് മാത്രമേ നടത്തൂ.
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളായിരിക്കും സ്വീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button