KeralaLatest

കോവിഡ് വിജിലൻസ് ടീമിനെ ആദരിച്ചു

“Manju”

പോത്തന്‍കോട് : പൂജിതപീഠം സമർപ്പണം ആഘോഷ സമ്മേളനത്തിൽ വച്ച് ശാന്തിഗിരി ആശ്രമം കോവിഡ് വിജിലന്‍സ് ടീമിനെ ആദരിച്ചു. ചെമ്പഴന്തി ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയാണ് ടീമിനെ ആദരിച്ചത്. ടീമിനു വേണ്ടി ഡോ. കെ. എന്‍. ശ്യാം പ്രസാദ്, ഡോ. രാജ് കുമാര്‍ ബി., ഡോ. ഉഷാകുമാരി ബി., ഡോ. ജയശ്രീ എന്‍., ഡോ. സ്മിത കിരണ്‍., ഡോ. ഹേമലത പി. എ., ഡോ. ഹരിഹരന്‍ പി. എന്നിവർ ആദരവ് ഏറ്റു വാങ്ങി. ശാന്തിഗിരി കോവിഡ് വിജിലൻസ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകപരമാണെന്നും നിരവധി കോവിഡ് രോഗികള്‍ക്ക് ആശ്വാസവും സാന്ത്വനവുമേകാൻ ഇവർക്ക് കഴിഞ്ഞുവെന്നും ഇത് അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

അലോപ്പതി, ആയുർവേദം, ഹോമിയോ, സിദ്ധ വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാരും ഒരു സംഘം സന്നദ്ധപ്രവർത്തകരും ചേർന്നാണ് ശാന്തിഗിരിയിലെ കോവിഡ് വിജിലൻസ് പ്രവർത്തനങ്ങൾ നടത്തിയത്.

Related Articles

Back to top button