KeralaLatest

ക്രിസ്മസ് അവധിക്ക് ശേഷം കേരളത്തിലെ സ്കൂളുകൾ ഇന്ന് തുറക്കും

“Manju”

തിരുവനന്തപുരം : ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് (ജനുവരി ഒന്നുമുതൽ) തുറക്കും. ഡിസംബർ 22ന് പൂർത്തിയായ രണ്ടാംപാദ വാർഷിക പരീക്ഷകൾക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ ക്രിസ്മസ് അവധിക്കായി അടച്ചത്. 9 ദിവസത്തെ അവധിക്ക് ശേഷം ഇന്ന് പുതുവർഷ പുലരിയിൽ വിദ്യാർത്ഥികൾ വീണ്ടും സ്കൂളുകളിലെത്തും.

എന്നാൽ ജനുവരി 2ന് മന്നം ജയന്തി പ്രമാണിച്ച് സ്കൂളുകൾ അവധിയാണ്. ജനുവരിയിൽ ആകെ 8 അവധി ദിനങ്ങൾ ഉണ്ട്. ഫെബ്രുവരി മാസത്തിലും 8 അവധി ദിനങ്ങൾ ഉണ്ട്. ഇതിനു പുറമേ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പ്രാക്ടിക്കൽ, മാതൃകാ പരീക്ഷകളും നടക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇനി വരുന്ന രണ്ടര മാസക്കാലം സ്കൂളുകളെ സംബന്ധിച്ച് തിരക്കു പിടിച്ച ദിനങ്ങളാണ്. മാർച്ചിൽ ഈ വർഷത്തെ വാർഷിക പരീക്ഷകൾ നടക്കുകയാണ്. ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മാതൃകാ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 21വരെയാണ് നടക്കുന്നത്.

ഹയർ സെക്കൻഡറി രണ്ടാംവർഷ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22ന് ആരംഭിക്കും. ഇതിന് പുറമേ മാർച്ചിൽ എസ്എസ്എൽസി പരീക്ഷകളും മറ്റു ക്ലാസുകളിലെ പരീക്ഷകളും നടക്കുകയാണ്. പരീക്ഷകൾക്കു മുമ്പായി സിലബസ് പൂർത്തീകരിക്കുന്നതിനായി തിരക്കിട്ട പഠനമാണ് സ്കൂളുകളിൽ നടത്തേണ്ടി വരിക.

Related Articles

Back to top button