IndiaLatest

രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

ന്യൂഡല്‍ഹി: ഏപ്രില്‍ 8-ന് രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കൂടി രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. സെക്കന്ത്രബാദ് തിരുപ്പതി, ചെന്നൈകോയമ്പത്തൂര്‍ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഇതോടുകൂടി രാജ്യത്ത് 13 വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ സര്‍വ്വീസ് നടത്തും.

പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ സെക്കന്ത്രബാദിനും കോയമ്പത്തൂരിലേയ്‌ക്കുമുള്ള തീര്‍ത്ഥയാത്രയുടെ ദൂരം കുറയ്‌ക്കുമെന്നും വ്യവസായിക നഗരമായ ഹൈദ്രാബാദിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുമെന്ന് അധിക്യതര്‍ വ്യക്തമാക്കി. തെലങ്കാനയില്‍ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ ട്രെയിനാണിത്. കഴിഞ്ഞമാസം ജനുവരി 15-നാണ് തെലങ്കാനയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസായ സെക്കന്ത്രബാദ്വിശാഖ പട്ടണം എക്‌സ്പ്രസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.

വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുമെന്ന് ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. 2019-ലാണ് ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.

Related Articles

Back to top button