InternationalLatest

കോഹ്‌ലിയും ശാസ്ത്രിയും വിശദീകരണം നല്‍കണം ;ബിസിസിഐ

“Manju”

ഓവല്‍: അനുമതി ഇല്ലാതെ പൊതുചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയോടും നായകന്‍ വിരാട് കോഹ്‌ലിയോടും വിശദീകരണം തേടി ബിസിസിഐ. ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഇരുവരും പൊതു ചടങ്ങില്‍ പങ്കെടുത്തത്.

ഇരുവരും പങ്കെടുത്ത പൊതു ചടങ്ങിന്റെ ചിത്രങ്ങള്‍ ബിസിസിഐയ്ക്ക് കിട്ടിയിട്ടുണ്ട്. വിഷയത്തെക്കുറിച്ച്‌ ബോര്‍ഡ് അന്വേഷിക്കും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ അഡ്മിനിസ്ട്രേറ്റര്‍ മാനേജരായ ഗിരിഷ് ഡോംഗ്രയുടെ റോള്‍ എന്തായിരുന്നു എന്ന കാര്യവും ബിസിസിഐ പരിശോധിക്കുന്നുണ്ടെന്ന് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

രവി ശാസ്ത്രി, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ നിലപാട് കടുപ്പിച്ച്‌ രംഗത്തെത്തിയത്. പര്യടനത്തിന് ശേഷം ഇരുവരും തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ രേഖാമൂലമുള്ള വിശദീകരണം വാങ്ങാനുള്ള തീരുമാനത്തിലാണ് ബിസിസിഐ.

Related Articles

Back to top button