LatestThiruvananthapuram

റവന്യൂ വകുപ്പ് സ്മാര്‍ട്ടാകുന്നു; ഇനി മുതല്‍ സേവനങ്ങള്‍ ആപ് വഴി

“Manju”

തിരുവനന്തപുരം ; ഭൂനികുതി മൊബൈല്‍ ആപ് വഴി അടക്കുന്നതടക്കം റവന്യൂ വകുപ്പില്‍നിന്നുള്ള സേവനങ്ങള്‍ ഡിജിറ്റലാകുന്നു. ഡിജിറ്റല്‍ സേവനങ്ങളുടെ ഉദ്‌ഘാടനം അയ്യന്‍കാളി ഹാളില്‍ വ്യാഴം പകല്‍ 11.30ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ഭൂനികുതി അടയ്‌ക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, തണ്ടപ്പേര്‍ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരണം, എഫ്‌എംബി സ്‌കെച്ച്‌, ലൊക്കേഷന്‍ സ്‌കെച്ച്‌ എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കാനുള്ള ഓണ്‍ലൈന്‍ മൊഡ്യൂള്‍ എന്നിവയാണ്‌ ഒരുക്കുന്നത്‌.

നവീകരിച്ച ഇ- പേയ്‌മെന്റ് പോര്‍ട്ടല്‍, 1666 വില്ലേജിന്‌ ഔദ്യോഗിക വെബ്‌സൈറ്റുകള്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മൊഡ്യൂള്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ പരിപാടിയില്‍ അധ്യക്ഷത വഹിക്കും.

Related Articles

Back to top button