KeralaLatest

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില

“Manju”

തിരുവനന്തപുരം: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. രാജ്യത്ത് മാര്‍ച്ച്‌ മുപ്പതിനായിരുന്നു ഇന്ധനവില അവസാനമായി കുറച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. അവസാനമായി ഇന്ധനവില കുറഞ്ഞ ദിവസം പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും ആയിരുന്നു കുറഞ്ഞത്.

പതിനൊന്നു ദിവസത്തിനു മുമ്പ് ഇന്ധനവില കുറഞ്ഞ ദിവസത്തിന് മുമ്പുള്ള നാലു ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഡല്‍ഹിയില്‍ പെട്രോളിന് 90.56 രൂപയാണ്. ഡീസലിന് 80.87 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറഷന്‍ വെബ്സൈറ്റിലെ കണക്ക് പ്രകാരമാണ് ഇത്. ഇന്ധനവിലയില്‍ ചെറിയ മാറ്റങ്ങള്‍ സംസ്ഥാനങ്ങള്‍ മാറുന്നതിന് അനുസരിച്ച്‌ ഉണ്ടാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളും ചരക്ക് കൂലിയും അനുസരിച്ചാണ് ഈ മാറ്റം. പെട്രോളിന്റെ ചില്ലറ വില്‍പന വിലയില്‍ 60 ശതമാനവും ഡീസലിന്റെ വിലയില്‍ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. കേന്ദ്ര നികുതിയായി പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് ഈടാക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കിലെടുത്ത് ഓരോ ദിവസവും ചില്ലറ വില്‍പന വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക.

Related Articles

Back to top button