KeralaLatest

ചുവന്ന മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചു,പുലിവാലുപിടിച്ച് അഞ്ച് കുട്ടികള്‍ 

“Manju”

തിരൂര്‍ : കുളിയ്ക്കാന്‍ പോവുന്നതിനിടെ ചുവന്ന മുണ്ട് വീശി കോയമ്പത്തൂര്‍ മംഗലാപുരം എക്‌സ്പ്രസ് നിര്‍ത്തിച്ച് പുലിവാല് പിടിച്ച് കുട്ടികള്‍. തിരൂര്‍ റെയില്‍സ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തില്‍ കുളിക്കാന്‍പോയ ഒരു സംഘം കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിര്‍ത്തിക്കുകയായിരുന്നു.
കോയമ്പത്തൂര്‍ മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍ കുട്ടികളിലൊരാള്‍ തുമരക്കാവ് വെച്ച് ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. കുട്ടികളുടെ ഇടപെടല്‍ അപകട സാധ്യത മുന്നില്‍ കണ്ടാണ് എന്ന് സംശയിച്ച് ട്രെയിന്‍ നിര്‍ത്തി.
എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചായിരുന്നു ട്രെയിന്‍ നിര്‍ത്തിയത്. എന്നാല്‍ ഇതോടെ കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ചുമിനിറ്റോളം ഇവിടെ തീവണ്ടി നിര്‍ത്തിയിടുകയും ചെയ്തു. സംഭവം സ്റ്റേഷന്‍മാസ്റ്ററെയും റെയില്‍വേ സുരക്ഷാസേനയെയും അറിയിക്കുകയും ചെയ്തു.

Related Articles

Back to top button