IndiaKeralaLatest

മൊബൈല്‍ ഫോണ്‍ ഉപയോഗം അധികമാകാതെ ശ്രദ്ധിക്കുക

“Manju”

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നതാണ്. ഇപ്പോള്‍ നമ്മുടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആവശ്യമുള്ള കാര്യങ്ങളും , അതുപോലെ തന്നെ ആവശ്യമില്ലാത്തവയും ഒരേ പ്രാധാന്യത്തോടെ കാണുകയും, കേള്‍ക്കുകയും ചെയ്യേണ്ടി വരുന്നവര്‍ പ്രായഭേദമന്യേ ആശയക്കുഴപ്പത്തിലാകുകയും, മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വര്‍ദ്ധിക്കുകയുമാണ് പതിവ്. അതുകാരണം ഉണ്ടാകാവുന്ന മറ്റ് പ്രശ്നങ്ങള്‍ പോലെ ഗുരുതരമാണ് ആരോഗ്യപ്രശ്നങ്ങളും. അതിനാല്‍,​ അത്തരം പ്രശ്നങ്ങളും ശരിയായി ചികിത്സിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.
വാഹനത്തില്‍ യാത്ര ചെയ്യുബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ണിന് അമിത ബുദ്ധിമുട്ടുണ്ടാക്കും. പ്രത്യേകിച്ചും കാഴ്ച സംബന്ധമായ പ്രശ്നങ്ങളുള്ളവരില്‍. ഇത് കാരണം തോളിനും കഴുത്തിനും വേദനയും അത് വര്‍ദ്ധിച്ച്‌ തലവേദന, തലകറക്കം എന്നിവയ്ക്കും കാരണമാകാം. ഇത് വീണ്ടും വര്‍ദ്ധിച്ച്‌ ഓക്കാനവുമുണ്ടാകാനും സാദ്ധ്യതയുണ്ട്. യാത്ര ചെയ്യുമ്ബോള്‍ മൊബൈല്‍ ഫോണില്‍ കാണുന്നത് ഒഴിവാക്കി കേള്‍ക്കുകമാത്രം ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാം. ഇത്തരത്തില്‍ പല വിധ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ അധികം ഉപയോഗിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കുക.

Related Articles

Back to top button