LatestThiruvananthapuram

സിക്ക വൈറസ് അറിയേണ്ടതെന്തെല്ലാം

“Manju”

തിരുവനന്തപുരം നഗരസഭാ പരിധിയിലെ 13 പേര്‍ക്കാണ് ഇതുവരേക്ക് സിക്ക വൈറസ് ബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ ഇവര്‍ക്ക് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ അസുഖങ്ങളല്ലെന്ന് വ്യക്തമായതോടെയാണ് സ്രവ സാംപിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കയച്ചത്. തുടര്‍ന്ന് സിക്ക വൈറസ് സ്ഥിതീകരിക്കുകയായിരുന്നു.

ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ തല ചെറുതായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക്ക മൂലം ഉണ്ടാകാറുണ്ട്. എന്നാല്‍ നിലവില്‍ സിക്ക ബാധിച്ച 24 വയസുകാരിയും ഏഴാം തീയതി ഇവര്‍ പ്രസവിച്ച കുഞ്ഞും ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി അഹമ്മദാബാദില്‍ 2017ലാണ് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന, പകല്‍ സമയങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്ക രോഗവാഹകര്‍. രക്തദാനം, ലൈംഗിക ബന്ധം എന്നിവ വഴിയും ഈ രോഗം പകരാം. എന്നാല്‍ ഇത് മരണകാരണമായ രോഗമല്ല. മരുന്നില്ലാത്ത അസുഖത്തിന് കൊതുകു കടിയേല്‍ക്കാതെ നോക്കുക എന്നത് മാത്രമാണ് പ്രതിരോധ മാര്‍ഗം.

Related Articles

Back to top button