InternationalLatest

യു എ ഇ യില്‍ 744 പേര്‍ക്ക് കൊവിഡ്

“Manju”

അബുദാബി: യു എ ഇയില്‍ ഇന്ന് 744 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ചികിത്സയിലായിരുന്ന 961 പേര്‍ സുഖം പ്രാപിച്ചു. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മൂന്ന് പേര്‍ കൂടി മരിച്ചു.പുതിയതായി നടത്തിയ 2,86,878 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,27,541 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരില്‍ 7,18,218 പേര്‍ രോഗമുക്തരാവുകയും 2,060 പേര്‍ മരണപ്പെടുകയും ചെയ്തു.

Related Articles

Back to top button