KeralaLatest

കൊട്ടാരക്കരയിൽ നവപൂജിതാഘോഷങ്ങൾ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ശാഖയിൽ നടക്കുന്ന നവപൂജിതം ആഘോഷങ്ങൾ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും . ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാകും ചടങ്ങുകൾ നടക്കുക. രാവിലെ ആരാധനയും പുഷ്പസമർപ്പണവുമുണ്ടാകും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് ധനമന്ത്രി ജില്ലയിലെ നവപൂജിതം ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും . ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ വിവിധസമയങ്ങളില്‍ ഉപാശ്രമം സന്ദർശിക്കും .

രാജ്യത്തുടനീളവും രാജ്യാന്തരതലത്തിലുമുള്ള നവപൂജിതം ആഘോഷപരിപാടികളുടെ ഉദ്ഘാടനം കേന്ദ്രാശ്രമമായ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് രാവിലെ 11 ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ഗുരുവിന്റെ ജന്മദിനം പ്രമാണിച്ച് ലോകത്തിന്റെ വിവിധ കോണുകളിലും രാജ്യത്തെമ്പാടുമുള്ള 95 കേന്ദ്രങ്ങളിലും നാളെ പ്രത്യേക സൗഹൃദസംഗമങ്ങൾ നടക്കും . കേന്ദ്രാശ്രമം ഉൾപ്പടെ എല്ലായിടത്തും ആൾക്കൂട്ടം ഒഴിവാക്കിയാണ് ഇത്തവണയും ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.

Related Articles

Back to top button