KeralaLatest

രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സൗകര്യം

“Manju”

ആലപ്പുഴ: കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ രണ്ടാമത്തെ ഡോസ് ലഭ്യമാക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച്‌ 42 ദിവസം കഴിഞ്ഞവര്‍ക്കും കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 28 ദിവസം കഴിഞ്ഞവര്‍ക്കും പ്രയോജനം ലഭിക്കും.

സ്‌പോട് രജിസ്‌ട്രേഷന്‍ നടത്തുന്നതിങ്ങനെ

രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കാന്‍ സമയമായവര്‍ പ്രസ്തുത വിവരം തദ്ദേശഭരണ സ്ഥാപനത്തിന്റെ ഹെല്‍പ് ഡെസ്‌ക്കിലോ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണം. ഇതനുസരിച്ച്‌ വാക്‌സിന്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ അര്‍ഹരായവരുടെ പട്ടിക തയാറാക്കും.

60 വയസ് കഴിഞ്ഞവര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കിയാണ് പട്ടിക തയാറാക്കുക. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കൂറായി അറിയിക്കുന്ന തീയതിയില്‍ നിശ്ചിത സമയത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി സ്‌പോട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാക്‌സിന്‍ സ്വീകരിക്കാം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിശ്ചിത ശതമാനം ഡോസ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കും.

Related Articles

Back to top button