IndiaKeralaLatest

വിജയവാഡ കോവിഡ് സെന്ററിലെ തീപിടിത്തം – മരണം 9 ആയി, രണ്ട് പേര്‍ ജീവന്‍ രക്ഷിക്കാന്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി

“Manju”

സിന്ധുമോള്‍ ആര്‍

ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ കോവിഡ് കെയര്‍ സെന്ററിലുണ്ടായ തീ പിടിത്തത്തില്‍ മരണം 9 ആയി. കോവിഡ് രോഗികളാണ് മരിച്ചത്. രണ്ട് പേര്‍ ജിവന്‍ രക്ഷിക്കാനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. പരിക്കേറ്റ 20 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡ് കെയര്‍ സെന്ററാക്കി ഉപയോഗിക്കുന്ന ഹോട്ടല്‍ കെട്ടിടത്തിലാണ് ഇന്ന് പുല‍ര്‍ച്ചെ തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കുടുങ്ങിക്കിടങ്ങക്കുന്നതായി അറിയുന്നു. ഫയര്‍ ഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. 30 രോഗികളാണ് കെട്ടിടത്തിലുണ്ടായിരുന്നത്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം തുടങ്ങിയത്. കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഒരു സ്റ്റാഫിന്റെ പിപിഇ സൂട്ടില്‍ തീ പിടിച്ചതായും സ്റ്റാഫ് വാര്‍ഡിന് പുറത്തേയ്ക്കോടിയെങ്കിലും തീ അതിവേഗം പടര്‍ന്നതായും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 50 കിടക്കകളുള്ള കോവിഡ് ആശുപത്രിയില്‍ 45 രോഗികളാണുണ്ടായിരുന്നത്. ഈ മാസം ആദ്യം ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപീടിത്തത്തില്‍ എട്ട് കോവിഡ് രോഗികള്‍ മരിച്ചിരുന്നു.

Related Articles

Back to top button