KeralaLatest

ചേപ്പാട്‌ ലെവല്‍ക്രോസ്‌ അപകടം: 25 വര്‍ഷത്തിനു ശേഷം തീര്‍പ്പ്‌

“Manju”

മാവേലിക്കര: ഇരുപത്തിയഞ്ച്‌ വര്‍ഷം മുമ്പ് ചേപ്പാട്‌ ലെവല്‍ക്രോസില്‍ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്‌റ്റ്‌ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ 35 പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ നഷ്‌ടപരിഹാര കേസുകളില്‍ തീര്‍പ്പായി. നാല്‍പതോളം നഷ്‌ടപരിഹാര കേസുകളാണ്‌ ഇന്നലെ മാവേലിക്കര താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ ലോക്‌ അദാലത്തില്‍ തീര്‍പ്പാക്കിയത്‌.
കോടതി വിധിച്ച തുകയും 8600 ദിവസത്തെ പലിശയും ചേര്‍ത്ത തുക 60 ദിവസങ്ങള്‍ക്കകം നല്‍കാമെന്ന റെയില്‍വേയുടെ ഉറപ്പിലാണ്‌ കേസുകള്‍ അവസാനിപ്പിച്ചത്‌. 1996 മെയ്‌ 14 ന്‌ ഉച്ചയ്‌ക്ക്‌ 1.20 ന്‌ കായംകുളം-ആലപ്പുഴ പാസഞ്ചര്‍ ട്രെയിനാണ്‌ ബസിലിടിച്ചത്‌. 44 യാത്രക്കാരാണ്‌ ബസിലുണ്ടായിരുന്നത്‌. ഏവൂര്‍ വടക്ക്‌ പടിഞ്ഞാറ്‌ ഇടയ്‌ക്കാട്‌ തെക്കതില്‍ കൊച്ചുനാരായണന്റെ മകന്‍ സോമന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരായിരുന്നു ബസിലുണ്ടായിരുന്നത്‌.2007 ല്‍ മാവേലിക്കര വാഹനാപകട നഷ്‌ടപരിഹാര കോടതി ബസിന്റെ ഇന്‍ഷുറന്‍സ്‌ കമ്ബനിയും റെയില്‍വേയും തുല്യമായി നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ വിധിച്ചിരുന്നു. എന്നാല്‍ ആളില്ലാ ലെവല്‍ക്രോസിലെ അപകടങ്ങള്‍ക്ക്‌ തങ്ങള്‍ക്ക്‌ ഉത്തരവാദിത്തം ഇല്ലെന്ന രീതിയില്‍ റെയില്‍വേയും കൂടുതല്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ഹര്‍ജിക്കാരും ഹൈക്കോടതിയില്‍ അപ്പീലുകള്‍ ഫയല്‍ ചെയ്‌തു.

Related Articles

Back to top button