IndiaKeralaLatest

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടംബങ്ങള്‍ക്ക്‌ 10 ലക്ഷം രൂപ ധനസഹായം

“Manju”

സിന്ധുമോള്‍ ആര്‍

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ്സിങ് പുരി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തം ദൌര്‍ഭാഗ്യകരമാണ്. മോശം കാലാവസ്ഥക്കിടെയാണ് വിമാനം ഇറങ്ങിയത്. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ ആളപായം കുറച്ചു. 2 ബ്ലാക് ബോക്സുകള്‍ കണ്ടെടുത്തു. ഇന്ത്യയിലെ തന്നെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ദീപക് സാത്തെയെന്ന് ഹര്‍ദീപ് സിംഗ് പുരി അനുസ്മരിച്ചു. പ്രദേശത്തെ ജനങ്ങളുടെ ഇടപെടല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Check Also
Close
Back to top button