IndiaLatest

കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം; കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ വാക്സീനേഷന്‍ തോത് വര്‍ധിപ്പിക്കണമെന്ന് വാക്സിനേഷന്‍ അവലോകനത്തില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. 12 സംസ്ഥാനങ്ങള്‍ മുന്‍ഗണന പട്ടികയുടെ 60 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്രം അറിയിച്ചു.

കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം പരിശോധനകളില്‍ വരുത്തിയ കുറവെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാന്‍ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടെസ്റ്റ് പൊസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടിയിട്ടുണ്ട്. സമ്പര്‍ക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തില്‍ ആക്കുന്നതിലും കൂടുതല്‍ ജാഗ്രത വേണമെന്ന് ‌കേന്ദ്ര സംഘം നിര്‍ദ്ദേശം നല്‍കി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Related Articles

Back to top button