KeralaLatestThiruvananthapuram

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം ഇപ്പോള്‍ അപേക്ഷിക്കാം

“Manju”

സിന്ധുമോള്‍ ആര്‍

പോത്തന്‍കോട് ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലുള്ള അണ്ടൂര്‍ക്കോണം, അഴൂര്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍മാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01.01.2019 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കഴിയാത്തവരും ഈ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരുമായ വനിതകള്‍ ആയിരിക്കണം. വര്‍ക്കര്‍മാര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. ഹെല്‍പ്പര്‍മാര്‍ എസ്‌എസ്‌എല്‍സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാകണം.

പട്ടികവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അഞ്ചു മുതല്‍ നവംബര്‍ 25 വൈകിട്ട് അഞ്ച് വരെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്ബൗണ്ടിലെ ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് ഓഫീസുകളില്‍ നിന്ന് ലഭിക്കും.

Related Articles

Back to top button