KeralaLatest

പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സന്ദീപ് വാര്യര്‍

“Manju”

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച്‌ ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പിഎം കെയറില്‍ നിന്നും ഒന്നരക്കോടി രൂപ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യര്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വെള്ളിയാഴ്ച്ചയാണ് തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പി എം കെയര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ലാന്റ് നിര്‍മ്മിച്ചത്.ഒരു മിനുട്ടില്‍ ശരാശരി 1000 ലിറ്റര്‍ ഓക്‌സിജന്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സക്ക് ഈ സംവിധാനം വലിയ സഹായകമാകും.

മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ഇതിലൂടെ ലഭിക്കും. പ്ലാന്റിന്റെ ട്രയല്‍ റണ്‍ അടുത്തിടെ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഗുണനിലവാര പരിശോധന കൂടി പൂര്‍ത്തിയായതോടെയാണ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

Related Articles

Back to top button