KeralaLatest

പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സേവിക്കാന്‍ ദീര്‍ഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ എന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു.

മലയാളി താരങ്ങളായ മോഹന്‍ലാലും ഉണ്ണി മുകുന്ദനുമടക്കമുള്ളവരും പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മോദിയ്ക്ക് ജന്മദിനാശംസ നേര്‍ന്നിരുന്നു.

Related Articles

Back to top button