KeralaLatest

യജ്ഞശാലയില്‍ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന അര്‍ദ്ധവാര്‍ഷിക കുംഭമേളയോടനുബന്ധിച്ച് യജ്ഞശാലയില്‍ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു. 3000 കുംഭങ്ങളും 2500 ഓളം ദീപങ്ങളുമാണ് കുംഭമേളയ്ക്കായി തയാറാക്കുന്നത്. സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വിയുടെ നേതൃത്തിലാണ് കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നത്.

കുംഭമേളയ്ക്ക് കുംഭം നിറയ്ക്കുവാനുള്ള നാളികേരം വീടുകളില്‍ തന്നെ ഇത്തവണ ഒരുക്കിയിരുന്നു. ജനസേവികപുരം യൂണിറ്റുകാരാണ് വീടുകളില്‍ നാളികേരം ഒരുക്കി സമര്‍പ്പിച്ചത്. ആദ്യമായിട്ടാണ് കുംഭം നിറയ്ക്കുവാനുള്ള നാളികേരം വീടുകളില്‍ തന്നെ ഒരുക്കി ഗുരുവിന് സമര്‍പ്പിക്കപ്പെടുന്നത്. ശുദ്ധിയും പവിത്രതയും പ്രാര്‍ത്ഥനയും ജീവിതത്തില്‍ സൂക്ഷിച്ച് 10 ദിവസത്തെ വ്രതമെടുത്താണ് കുംഭം നിറയ്ക്കുന്നത്. പത്തുദിവസം മുന്‍പു തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.

ഇന്ന് രാവിലെ എട്ടരയ്ക്ക് ശേഷം താമര പര്‍ണശാലയില്‍ വച്ച് ആശ്രമകുംഭം നിറച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേര്‍ന്നാണ് ആശ്രമകുംഭം നിറച്ചത്.

ഗുരു ശിഷ്യ പാരസ്പര്യത്തിന്റെ ഉദാത്ത മാതൃകയാണ് ശാന്തിഗിരിയിലേത്. സ്വന്തം ശിഷ്യയെ ഗുരു അവസ്ഥാന്തരങ്ങള്‍ കടത്തി തന്നോളമുയര്‍ത്തിയ ആത്മീയ കര്‍മ്മത്തിന്റെ വാര്‍ഷികമാണ് പൂജിതപീഠം സമര്‍പ്പണാഘോഷമായി ആചരിക്കുന്നത്.

നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ അര്‍ദ്ധ വാര്‍ഷിക കുംഭമേള നടക്കുന്നത്. ഉച്ചയ്ക്ക് ആരാധന, ഗുരുപൂജ, ഗുരദര്‍ശനം, വിവിധ സമര്‍പ്പണങ്ങള്‍ എന്നിവ നടക്കും. വൈകുന്നേരം നാലു മണിയ്ക്ക് കുംഭ-ദീപ ഘോഷയാത്രയും നടക്കും. ശുഭ്ര വസ്ത്രമണിഞ്ഞ ഭക്തര്‍ കുംഭവും ദീപവുമേന്തി ആശ്രമ സമുച്ചയം വലം വച്ച് താമരപര്‍ണശാലയില്‍ സമര്‍പ്പിക്കും. ആയിരക്കണക്കിനു വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കാളികളാവും.

 

Related Articles

Back to top button