സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ മാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ജനുവരി 10 വരെ സ്വീകരിക്കും. സെക്രട്ടേറിയറ്റ് സൗത്ത് ബ്ളോക്കിലുള്ള പി. ആര്. ഡിയുടെ പ്രസ് റിലീസ് വിഭാഗത്തില്‍ ഞായറാഴ്ച എന്‍ട്രികള്‍ നേരിട്ട് നല്‍കാം.2019 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയിലെ കാലയളവില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നിവയ്ക്കും ഈ കാലയളവില്‍ സംപ്രേക്ഷണം ചെയ്ത ടിവി വാര്‍ത്താ റിപ്പോര്‍ട്ട്, ക്യാമറ, വീഡിയോ എഡിറ്റിംഗ്, ന്യൂസ് റീഡിംഗ്, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട് എന്നിവയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ടെലിവിഷന്‍ വിഭാഗത്തില്‍ സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ് പുതിയതായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പര്‍ശിക്കുന്നതും വികസനം, സംസ്കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളില്‍ അനുകരണീയ മാതൃകകള്‍ പ്രകാശിപ്പിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
Related Articles
‘ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം’; സുപ്രിംകോടതി
September 18, 2020 8:47 PM
വികസിത് ഭാരത് സങ്കല്പ് യാത്ര; ഗുണഭോക്താക്കളുമായി സംവദിക്കാൻ പ്രധാനമന്ത്രി
December 9, 2023 11:41 AM
Check Also
Close
-
കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുംSeptember 3, 2022 11:22 AM