KeralaLatest

രാഷ്‌ട്ര പുനര്‍നിര്‍മാണത്തിലെ ടാറ്റ

“Manju”

 

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പാരമ്ബര്യമുള്ള ബിസിനസ് സ്ഥാപനങ്ങളില്‍ ഒന്നായ ടാറ്റ ഗ്രൂപ്പിന് പ്രത്യേകിച്ച്‌ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പ് മുതല്‍ ആകാശത്തിലുളള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ വരെ ഈ ബ്രാൻഡ് നാമം കാണാം. ആധുനിക ഭാരതത്തെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് ടാറ്റ ഗ്രൂപ്പ് വഹിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരം, അയോദ്ധ്യയിലെ രാമക്ഷേത്രം എന്നിവയുടെ നിര്‍മാണത്തിലും സുപ്രധാന ചുമതല ടാറ്റയ്‌ക്കുണ്ടായിരുന്നു.

പുതിയ പാര്‍ലമെന്റ് നിര്‍മാണം പൂര്‍ണ്ണമായും ടാറ്റ പ്രോജക്ടസിന്റെ നേതൃത്വത്തിലായിരുന്നു. 861.90 കോടി രൂപയ്‌ക്കാണ് ടാറ്റ പ്രോജക്‌ട്‌സ് പാര്‍ലമെന്റ് നിര്‍മാണത്തിനുള്ള കരാര്‍ നേടിയത്. എല്‍& ടിയും ടെൻഡറില്‍ പങ്കെടുത്തിരുന്നെങ്കിലും 865 കോടിരൂപയായിരുന്നു അവര്‍ ക്വാട്ട് ചെയ്ത തുക. അതൊടെ ടാറ്റ ഗ്രൂപ്പിന് ടെൻഡര്‍ ലഭിക്കുകയായിരുന്നു. ഭാരതത്തിന്റെ യശസ്സും പ്രൗഢിയും ഉയര്‍ത്തിയ പാര്‍ലമെന്റ് മന്ദിരം നിശ്ചിത കാലേയളവിനും മുൻപ് പൂര്‍ത്തിയാക്കിയത് ടാറ്റ ഗ്രൂപ്പിന്റെ അക്ഷീണ പ്രയത്‌നം കൊണ്ടാണ്. നിര്‍മാണ മികവിലും ഭംഗിയിലും ലോകത്തിലെ മറ്റേത് കെട്ടിടങ്ങളേക്കാള്‍ ഒരുപടി മുന്നില്‍ നിര്‍ത്താനും ടാറ്റ കണ്‍സ്ട്രക്ഷൻസ് ശ്രദ്ധിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം കാണുന്ന ആര്‍ക്കും ഇത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും.

രാമക്ഷേത്ര നിര്‍മാണത്തിന്റെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായാണ് ടാറ്റ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്സ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണം എല്‍&ടി നിര്‍വഹിക്കുമ്ബോള്‍ അതിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് ടാറ്റയില്‍ നിന്നുള്ള എഞ്ചിനിയറിംഗ് സംഘമാണ്.

ജാംഷെഡ്ജി ടാറ്റ: ഇന്ത്യൻ കോര്‍പ്പറേറ്റ് മേഖലയുടെ പിതാവ്

ഗ്രൂപ്പിന്റെ സ്ഥാപകനായ ജാംഷെഡ്ജി ടാറ്റയെ ഇന്ത്യൻ കോര്‍പ്പറേറ്റ് മേഖലയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തിന്റെ ആദ്യത്തെ സംഘടിത വ്യവസായ സ്ഥാപനമായ ടാറ്റ സ്റ്റീല്‍ പ്ലാന്റ് 1907 ലാണ് അദ്ദേഹം ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യ സിമന്റ് കമ്ബനിയും ഇവരുടെ സംഭാവനയാണ്. 1912 ലാണ് സിമന്റ് ഫാക്ടറി തുടങ്ങിയത്. രാജ്യത്തെ ആദ്യത്തെ വ്യാവസായിക ബാങ്കായ ടാറ്റ ഇൻഡസ്ട്രിയല്‍ ബാങ്കിന് 1917-ല്‍ തുടക്കമിട്ടത് ടാറ്റയെന്ന രണ്ടക്ഷരമാണ്.

1919-ല്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സമ്ബൂര്‍ണ ഇന്ത്യൻ ഇൻഷുറൻസ് കമ്ബനിയായ ന്യൂ ഇന്ത്യ അഷ്വറൻസും ടാറ്റയില്‍ നിന്നാണ് പിറവിയെടുത്തത്. വ്യോമയാന കമ്ബനിയായ ടാറ്റ എയര്‍ലൈൻസ് (ഇപ്പോള്‍ എയര്‍ ഇന്ത്യ) 1932 ലാണ് ആരംഭിച്ചത്. 1983-ല്‍ ഇന്ത്യയില്‍ ആദ്യമായി അയോഡൈസ്ഡ് ഉപ്പ് പാക്കറ്റുകളില്‍ വില്‍ക്കാൻ തുടങ്ങിയതും ടാറ്റയാണ്.

Related Articles

Back to top button