IndiaLatest

നിക്ഷേപകരെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

കോവിഡ് മഹാമാരി മൂലം സ്തംഭനാവസ്ഥയിലായ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി പുതിയ നിക്ഷേപകരെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ലൂംബെര്‍ഗിന്റെ മൂന്നാമത് ന്യൂ ഇക്കണോമി ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2022ഓടെ പുതിയതായി 1000 കിലോമീറ്റര്‍ മെട്രോ റെയിലും 100 സ്മാര്‍ട് സിറ്റികളും രാജ്യത്ത് സജ്ജമാകുമെന്നും ഇത് നിക്ഷേപകര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

“നിങ്ങള്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ത്യയില്‍ ഏറെ അനുകൂലമായ അവസരങ്ങളുണ്ട്. നിങ്ങള്‍ മൊബിലിറ്റിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ത്യ അത്തരക്കാരെ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ നവീകരണ പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ത്യയിലേക്ക് വരാം. സുസ്ഥിര വികസനത്തില്‍ നിങ്ങള്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ത്യയില്‍ ആവേശകരമായ അവസരങ്ങളുണ്ട്. ഈ അവസരങ്ങള്‍ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തോടൊപ്പം വരുന്നതാണ്. ഒരു ബിസിനസ് സൌഹൃദ കാലാവസ്ഥയും വലിയ വിപണിയും ഈ രാജ്യത്തുണ്ട്.

Related Articles

Back to top button