IndiaLatest

കുംബ്ലെയെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിക്കാന്‍ സാധ്യത

“Manju”

മുംബൈ: അനില്‍ കുംബ്ലെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാന്‍ സാധ്യത ഉണ്ട്. ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരം ബിസിസിഐ കുംബ്ലെയെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ മുഖ്യ പരിശീലകനാണ് കുംബ്ലെ. 2017ല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് കുംബ്ലേ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ബിസിസിഐയുമായി ഇടഞ്ഞുനില്‍ക്കുന്ന കോഹ്‌ലിക്ക് കുംബ്ലെ വീണ്ടും പരിശീലകനായി എത്തുന്നത് കൂടുതല്‍ കുരുക്കാനും സാധ്യത ഉണ്ട്.

കുംബ്ലെയ്‌ക്കൊപ്പം മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണിനോടും അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാളാവും ശാസ്ത്രിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുക. അച്ചടക്കത്തോടെ മുന്നോട്ടുനയിച്ച അനില്‍ കുംബ്ലെ വീണ്ടും എത്തുന്നതാണ് നല്ലതെന്നാണ് ബിസിസിഐയില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 2016-17 സീസണിലാണ് കുംബ്ലെ പരിശീലകന്റെ സ്ഥാനം ഏറ്റെടുക്കുന്നത്. കോഹ്‌ലി മുഴുവന്‍ സമയ ക്യാപ്റ്റനായതും ഇക്കാലയളവില്‍ തന്നെ. എന്നാല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ കുംബ്ലെ സ്ഥാനമൊഴിഞ്ഞു. കുംബ്ലെ കോഹ്‌ലിയുമായി ഒരുമിച്ച്‌ പോവാന്‍ കഴിയില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button