IndiaKeralaLatest

ഗുരുസന്ദേശവുമായി നാട്ടുകൂട്ടത്തിലേക്ക്

“Manju”

ചെന്നൈ: ഗുരുവാക്കുകളെയും ഗുരുമാര്‍ഗ്ഗത്തേയും തമിഴ് നാട്ടിലെ നാട്ടിന്‍പുറത്തുകാര്‍ക്കോതി നല്‍കി സ്വാമി ഭാസുര ജ്ഞാനതപസ്വിയും, ബ്രഹ്മചാരി മനു എന്‍.എമ്മും, എസ്. മുത്തുമണിയും. വിവിധ സ്ഥലങ്ങളില്‍ നിന്ന് സില്‍വര്‍ ജൂബിലി ആഘോഷത്തിലേക്ക് നാട്ടുകാരെ ക്ഷണിക്കുവാനായി പുറപ്പെട്ടതായിരുന്നു സ്വാമി ഭാസുര ജ്ഞാനതപസ്വിയും സംഘവും. ദേവരാജപുരം ഗ്രാമത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പുറപ്പെട്ട തൊഴിലാളികളായ സ്ത്രീകളടങ്ങുന്ന സംഘത്തെ കണ്ടപ്പോള്‍ സ്വാമിയും സംഘവും അവിടെ വാഹനം നിറുത്തി ഇറങ്ങി അവരെ ഗുരുവിന്റെ ദര്‍ശനമന്ദിര സമര്‍പ്പണ മുള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി ആഘോഷത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഗുരുവചനങ്ങളെയും ഗുരുമാര്‍ഗ്ഗത്തേയും വളരെ ശ്രദ്ധാപൂര്‍വ്വമാണ് അവര്‍ ശ്രവിച്ചത്.

Related Articles

Back to top button