LatestThiruvananthapuram

കേന്ദ്ര ഫണ്ട് കലാമണ്ഡലത്തിന്റെ പശ്ചാത്തല വികസനത്തിന് ;സുരേഷ് ഗോപി

“Manju”

ത‍ൃശൂര്‍ ;കേന്ദ്ര ഫണ്ട് കേരള കലാമണ്ഡലത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് ലഭ്യമാക്കുമെന്ന് സുരേഷ് ഗോപി എംപി. കേന്ദ്ര സര്‍ക്കാരില്‍ കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ പശ്ചാത്തല വികസനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. സുരേഷ് ഗോപി കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി കെ നാരായണനുമായി കൂടിക്കാഴ്ച നടത്തി.

പശ്ചാത്തല സൗകര്യ വികസനത്തെപ്പറ്റി സാംസ്കാരിക ടൂറിസം മന്ത്രിയുമാരുമായും, ധനമന്ത്രിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. കലാമണ്ഡലം വള്ളത്തോളിന്റെ കാലം മുതല്‍ ഏറ്റെടുത്ത ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് പരമാവധി ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബന്ധപ്പെട്ടവരിലേക്ക് തന്റെ അടുക്കല്‍ കലാമണ്ഡലത്തില്‍ നിന്ന് പേപ്പറായി നിര്‍ദേശങ്ങള്‍ എത്തുന്ന മുറയ്ക്ക് എത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles

Back to top button