IdukkiKeralaLatest

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടി പിന്നിട്ടു

“Manju”

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടി പിന്നിട്ടു. നീരൊഴുക്കില്‍ കുറവ് വന്നിട്ടുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ തമിഴ്‌നാട് കേരളത്തിന് രണ്ടാംഘട്ട മുന്നറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ സംഭരണശേഷി. മുല്ലപ്പെരിയാര്‍ തുറന്നാല്‍ ബാധിക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ദുരന്ത നിവാരണ സേന അംഗങ്ങളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിനും ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജും അറിയിച്ചു.

Related Articles

Back to top button