InternationalLatest

ഒമാനും ഈജിപ്തും നിരവധി കരാറുകളില്‍ ഒപ്പുവെച്ചു

“Manju”

മസ്കത്ത്: വിവിധ മേഖലകളില്‍ സഹകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഒമാനും ഈജിപ്തും നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. വ്യാപാര മത്സരം പ്രോത്സാഹിപ്പിക്കുക, കുത്തക സമ്പ്രദായങ്ങളെ ചെറുക്കുക, നിക്ഷേപ പ്രോത്സാഹനം, കയറ്റുമതി വികസനം, വ്യവസായിക മേഖലകള്‍ സ്ഥാപിക്കുക, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. സമുദ്രഗതാഗതം, തുറമുഖങ്ങള്‍, ജ്യോതിശാസ്ത്ര, ഭൗമ-ഭൗതിക ഗവേഷണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണങ്ങള്‍ക്കും ധാരണയായിട്ടുണ്ട്. അല്‍ആലം പാലസില്‍ നടന്ന ചടങ്ങിലായിരുന്നു കരാറുകളിലും ധാരണപത്രത്തിലും ഒപ്പുവെച്ചത്.

Related Articles

Back to top button