IndiaInternationalLatest

ദലൈ ലാമയ്ക്ക് ഭാരത രത്‌ന നൽകണം; അഭ്യർത്ഥനയുമായി ടിബറ്റൻ പൗരന്മാരുടെ ബൈക്ക് യാത്ര

“Manju”

ന്യൂഡൽഹി: ആത്മീയാചാര്യൻ ദലൈ ലാമയ്ക്ക് ഭാരത രത്‌ന നൽകണമെന്ന അഭ്യർത്ഥന യുമായി ടിബറ്റൻ പൗരന്മാരുടെ ബൈക്ക് യാത്ര. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നും സറിംഗ് യേഷിയും ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നും ചിമ്മി താംഡെനുമാണ് ബൈക്കിൽ ലാമയ്ക്കായി പര്യടനം നടത്തുന്നത്. മക്ലിയോഗഞ്ചിൽ നിന്നും ഒരുമിച്ചു ചേർന്നാരംഭിച്ച യാത്ര നിരവധി പ്രമുഖരിൽ നിന്നും ഒപ്പുകൾ ശേഖരിച്ചുകൊണ്ടാണ് പുരോഗമിക്കുന്നത്.

14-ാം ലാമയും നിലവിലെ ആത്മീയാചാര്യനുമായ ദലൈ ലാമയ്ക്ക് ഭാരതരത്‌ന നൽകുന്നത് ഇനിയും വൈകിക്കരുതെന്നാണ് ടിബറ്റൻ വംശജരുടെ ആവശ്യം. ദലൈ ലാമയെ അംഗീകരി ക്കരുതെന്ന ചൈനയുടെ ശക്തമായ പ്രതിഷേധമാണ് മുൻകാല ഭരണകൂടങ്ങളെ പിന്നോട്ട് വലിച്ചതെന്നും ടിബറ്റൻ പൗരന്മാർ പറഞ്ഞു.

ടിബറ്റൻ പൗരന്മാരുടെ യാത്രയ്ക്ക് നിരവധി ടിബറ്റൻ സംഘടനകളും ഇന്ത്യയിൽ പ്രവർത്തി ക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തകരും അഭിവാദ്യങ്ങളർപ്പിക്കാൻ എത്തിയിരുന്നു. നിരവധി സ്ഥലങ്ങൾ ചുറ്റി സഞ്ചരിച്ചാണ് ന്യൂഡൽഹിയിലേക്ക് യാത്ര എത്തിച്ചേരുക. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് തങ്ങളുടെ ദീർഘനാളത്തെ ആവശ്യം അറിയിക്കുകയും പിന്തുണയർപ്പിക്കുന്നവരുടെ ഒപ്പുകൾ നൽകുമെന്നും ടിബറ്റൻ പൗരന്മാർ പറഞ്ഞു.

Related Articles

Back to top button