തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് ഇന്ന് 103.42 രൂപയും ഡീസലിന് 95.61 രൂപയുമാണ് വില. രാജ്യതലസ്ഥാനത്ത് 20 പൈസ ഡീസലിന് വര്‍ദ്ധിച്ചു. ലിറ്ററിന് 88.82 രൂപയായി. പെട്രോള്‍ വില 101.19 രൂപയായി. മുംബയില്‍ ഡീസലിന് 96.41 രൂപയും പെട്രോളിന് 107.26 രൂപയുമാണ്. പെട്രോള്‍, ഡീസല്‍ നിരക്ക് വര്‍ദ്ധന ജിഎസ്ടിയുടെ പരിധിയില്‍ പെടുത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒരുപോലെ എതിര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാജ്യത്ത് പെട്രോള്‍ വില കുറയാത്തതെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇക്കാര്യത്തില്‍ ഒരുപോലെ എതിര്‍പ്പ് അറിയിച്ചു.
Related Articles
Check Also
Close
-
China caused great damage to US, world: Trump on COVID-19 pandemicJuly 7, 2020 8:26 AM