IndiaLatest

“കുട്ടിദൈവ”ത്തിന് ലോക റെക്കോർഡ്

“Manju”

ലോക റെക്കോര്‍ഡ് നേട്ടവുമായി ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച “കുട്ടി ദൈവം” എന്ന ഷോര്‍ട്ട് ഫിലിം. ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ട് ഫിലിം എന്ന ലോക റെക്കോര്‍ഡാണ് നേടിയിരിക്കുന്നത്. ഓരോ സീനുകളും ഒറ്റ ഷോട്ടില്‍ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതുമാണ് ഈ ഷോര്‍ട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത.
പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകന്‍ സജീവ് ഇളമ്ബല്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഛായാഗ്രഹണം സനല്‍ ലസ്റ്റര്‍ കൈകാര്യം ചെയ്തു. എഡിറ്റര്‍-നിഹാസ് നിസാര്‍, ആര്‍ട്ട്-ഓമനക്കുട്ടന്‍, മേക്കപ്പ് നിഷ ബാലന്‍, കോസ്റ്റ്യൂം-രേഷ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോമോന്‍ ജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍-റോബിന്‍ മാത്യു, അസിസ്റ്റന്റ് ക്യാമറാമാന്‍-വിവേക് എം.ഡി., സ്റ്റില്‍സ്-അരുണ്‍ ടിപി, ഡബ്ബിംഗ് ( നായിക) -കൃപ പ്രകാശ്.
പ്രജോദ് കലാഭവന്‍, പ്രശാന്ത് അലക്സാണ്ടര്‍, നസീര്‍ സംക്രാന്തി, പാലാ അരവിന്ദന്‍, കണ്ണന്‍ സാഗര്‍, ഷഫീഖ് റഹ്മാന്‍, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുക്കുകള്‍, മാസ്റ്റര്‍ കാശിനാഥന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button