KeralaLatest

അഭിമാനമായി സബീല്‍

“Manju”

മലപ്പുറം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ മലപ്പുറം ജില്ലക്ക് അഭിമാനമായി പി. സബീല്‍. രണ്ടാം പരിശ്രമത്തില്‍ 470ാം റാങ്ക് നേടിയാണ് സിവില്‍ സര്‍വിസ് എന്ന കടമ്ബ കടന്നത്. രണ്ടത്താണി പൂവന്‍ചിന എം.ഇ.എസ് സ്കൂളിന് സമീപം പി. അബ്ദുല്‍ സമദിെന്‍റയും സക്കീനയുടെയും മകനാണ് ഇൗ 27കാരന്‍. 2019ലാണ് ആദ്യമായി സിവില്‍ സര്‍വിസ് പരീക്ഷ എഴുതുന്നത്. അതില്‍ പ്രിലിമിനറി പാസായില്ല. വീണ്ടും പരിശ്രമം തുടര്‍ന്നു. ഇപ്പോള്‍ വിജയനേട്ടം കരസ്ഥമാക്കി.
പ്ലസ് ടു പഠനം വരെ കപ്പലില്‍ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം ആന്തമാന്‍ നികോബാറിലായിരുന്നു സബീല്‍. പിന്നീട് നാട്ടില്‍ തിരിച്ചെത്തി. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില്‍ 2016ല്‍ ബിരുദം നേടി. ബംഗളൂരുവിലെ ടെക് മഹീന്ദ്രയില്‍ േജാലിയില്‍ പ്രവേശിച്ചു. 2018ല്‍ രാജിവെച്ച ശേഷം പൂര്‍ണമായും സിവില്‍ സര്‍വിസ് പരിശീലനത്തിലേക്ക് തിരിഞ്ഞു. തിരുവനന്തപുരം ഫോര്‍ച്യൂണ്‍ അക്കാദമിയിലാണ് പരിശീലനം നടത്തിയത്.
പഠനശേഷം സിവില്‍ സര്‍വിസ് പരിശീലനത്തിന് പോകാന്‍ ആഗ്രഹിച്ചെങ്കിലും ജോലി ലഭിച്ചതോടെ ആഗ്രഹം താല്‍ക്കാലികമായി മാറ്റിവെച്ചു. രണ്ട് വര്‍ഷം ജോലി ചെയ്ത ശേഷമാണ് സിവില്‍ സര്‍വിസിലേക്ക് തിരിഞ്ഞത്. സ്കൂള്‍ പഠനകാലത്ത് സാമൂഹിക ശാസ്ത്ര വിഷയങ്ങളോടും പൊതുവിജ്ഞാനത്തോടുമുള്ള താല്‍പര്യവും പത്രവായനയും പരിശീലനത്തെ സഹായിച്ചെന്ന് അദ്ദേഹം പറയുന്നു. ഐ.എ.എസ് നേടുക എന്ന ലക്ഷ്യമാണ് ഉള്ളതെന്നും സബീല്‍ പറയുന്നു. ഖത്തറില്‍ എന്‍ജിനീയറായ സലീഖ് സഹോദരനാണ്. സാബിറ, സാജിന എന്നിവര്‍ സഹോദരിമാരാണ്.

Related Articles

Back to top button