KeralaLatest

സൂപ്പര്‍ മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല : മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

സംസ്ഥാനത്താകെ കോവിഡ് വ്യാപനത്തിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കൂട്ടുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ സംസ്ഥാനത്തെ ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈയുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങള്‍ എടുത്തു നോക്കുന്നതും കൈയിലെടുത്ത് പരിശോധിക്കുന്നതുമായ രീതി ഇവിടെ കണ്ടുവരുന്നുണ്ട്. അത് അപകട സാധ്യത വര്‍ധിപ്പിക്കാനിടവരുത്തുമെന്നുള്ളതിനാല്‍ ആ ശീലം മാറ്റേണ്ടതുണ്ട്.

ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വലിയ തോതില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതായി കാണാനാകുന്നുണ്ട്.
ചില ബാങ്കുകളില്‍ കസ്റ്റമര്‍ അക്കൗണ്ട് നമ്പരിന്റെ അവസാന അക്കമനുസരിച്ച്‌ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കിവരുന്നതിനാല്‍ ആള്‍ക്കൂട്ടം കുറയ്ക്കാനാകുന്നുണ്ട്.

അതിനാല്‍ എല്ലാ സ്ഥാപനങ്ങളിലും ഈ രീതി പിന്തുടരേണ്ടതുണ്ട്. അല്ലാത്ത പക്ഷം ടോക്കണ്‍ സംവിധാനമെങ്കിലും ഏര്‍പ്പെടുത്തുക എന്നതും തിരക്കൊഴിവാക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button