IndiaLatest

ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകും : പ്രധാനമന്ത്രി

“Manju”

ഡല്‍ഹി : കൊവിഡ് പ്രതിരോധ വാക് സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.’ വാക്‌സിന്‍ ‘എന്ന സുരക്ഷ കവചം എല്ലാവരും ധരിക്കണം. കൊവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

“കൊവിഡ് മഹാമാരി നമ്മെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചു. ആരോഗ്യ, ശുചിത്വ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. ചെറിയ കാര്യങ്ങളെ നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഭാവിയില്‍ അവ നിര്‍ണ്ണായകമാകാം. മലിനീകരണത്തില്‍ നിന്ന് നദികളെ മുക്തമാക്കണം. നദീദിനം എല്ലാ വര്‍ഷവും ആചരിക്കണം. നദികളെ പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സജീവമാക്കണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.
യു എസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലെത്തി . പാലം വിമാനത്താവളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അദ്ദേഹത്തെ സ്വീകരിച്ചു.

Related Articles

Back to top button