IndiaInternationalLatest

കയറ്റുമതിക്കാർക്ക്‌ 1.9.2020 മുതൽ 31.12.2020 വരെ എം‌ഇ‌ഐ‌എസ് പ്രകാരം ലഭിക്കുന്ന പ്രതിഫലത്തിന് പരിധി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

വാണിജ്യ വ്യവസായ മന്ത്രാലയം
മർച്ചൻഡൈസ് എക്‌സ്‌പോർട്ട് ഫ്രം ഇന്ത്യ സ്കീം (എം‌ഇ‌ഐ‌എസ്) പ്രകാരം കയറ്റുമതിക്കാർക്ക്‌ ആകെ ലഭ്യമാകുന്ന പ്രതിഫലത്തിന് പരിധി ഏർപ്പെടുത്തി. ഡയറക്ടറേറ്റ് ജനറേറ്റ് ഓഫ് ഫോറിൻ ട്രേഡ് (ഡിജി‌എഫ്ടി) ഇന്നലെ വൈകിട്ട്‌ പുറത്തിറക്കിയ വിജ്ഞാപനത്തിൽ, 1.9.2020 മുതൽ 31.12 വരെ കാലയളവിൽ നടത്തിയ കയറ്റുമതിയിൽ ഐ‌ഇ‌സി ഉടമയ്ക്ക് ഈ പദ്ധതി പ്രകാരം അനുവദിക്കാവുന്ന മൊത്തം പ്രതിഫലം 2 കോടി കവിയാൻ പാടില്ലെന്ന് വ്യക്‌തമാക്കുന്നു. കൂടാതെ, 1.9.2020 ന് മുമ്പുള്ള ഒരു വർഷം കയറ്റുമതി നടത്തിയിട്ടില്ലാത്ത ഐ‌ഇ‌സി ഉടമയ്‌ക്കോ സെപ്റ്റംബർ 1 നോ
അതിനുശേഷമോ ലഭിച്ച പുതിയ ഐ‌ഇ‌സികൾക്കോ എം‌ഇ‌ഐ‌എസിന് കീഴിൽ ക്ലെയിം സമർപ്പിക്കാൻ അർഹതയില്ല.

1.1.2021 മുതല്‍ എംഇഐഎസ് സ്‌കീം പിന്‍വലിക്കും. 1.9.2020 മുതൽ 31.12.2020 വരെയുള്ള കാലയളവിൽ എം‌ഇ‌ഐ‌എസിന് കീഴിലുള്ള മൊത്തം ക്ലെയിം സർക്കാർ നിശ്ചയിച്ചിട്ടുള്ള വിഹിതം 5,000 കോടി രൂപയിൽ കവിയുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പുനരവലോകനത്തിന് വിധേയമായിരിക്കും.

കയറ്റുമതിക്കാരുടെ എം‌ഐ‌എസിനുള്ള അവകാശവാദത്തിന്റെ 98 ശതമാനത്തിനും ഈ മാറ്റം ബാധിക്കില്ലെന്ന്‌ കണക്കാക്കുന്നു. ഉൽ‌പ്പന്നവില നിർ‌ണ്ണയിക്കുന്നതിൽ‌ ഇതിനകം തന്നെ എം‌ഐ‌എസിൽ അനുബന്ധമായിട്ടുള്ള കയറ്റുമതിക്കാർ‌ക്ക് അനിശ്ചിതത്വം നേരിടേണ്ടിവരില്ല. കാരണം ഉൽ‌പ്പന്നങ്ങളുടെ കവറേജോ എം‌ഐ‌എസിന്റെ നിരക്കുകളോ മാറ്റില്ല. അവസാന തീയതിക്കു മുൻപ്‌ 4 മാസത്തെ മുൻ‌കൂട്ടിയുള്ള അറിയിപ്പ് ഭാവിയിലുണ്ടാകാവുന്ന വിലനിർണ്ണയത്തിന്‌ ഉറപ്പു നൽകുന്നു.

Related Articles

Back to top button