KeralaLatest

ജനനി കരുണദീപ്തി ജ്ഞാന തപസ്വിനിക്ക് സ്വീകരണം

“Manju”

പോത്തന്‍കോട് : വിജയദശമി ദിനത്തില്‍ ഗുരുസ്ഥാനീയ ശിഷ്യപൂജിതയില്‍ നിന്നും ദീക്ഷ സ്വീകരിച്ച ജനനി കരുണദീപ്തി ജ്ഞാന തപസ്വിനിക്ക് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ സ്വീകരണം നല്‍കി.സിദ്ധ മെഡിക്കല്‍ കോളേജില്‍ പത്തൊന്‍പതാം ബാച്ചില്‍ ബി.എസ്.എം.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജനനി. ദീക്ഷ സ്വീകരിച്ച ശേഷം ആദ്യമായി കോളേജിലെത്തിയ ജനനിയെ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഡി.കെ.സൌന്ദരരാജന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി. ഹരിഹരന്‍, കോളേജിലെ അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജീവിതത്തില്‍ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വഴി തെരഞ്ഞെടുത്ത ജനനിയെ പ്രിന്‍സിപ്പാള്‍ അഭിനന്ദിച്ചു. ഗുരു നല്‍കിയ വസ്ത്രത്തിന്റെ മഹിമ കാത്തു സൂക്ഷിക്കും വിധം ജനനിക്ക് എല്ലാവിധ പിന്തുണയും പ്രാര്‍ത്ഥനയും വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യപകരില്‍ നിന്നും ഉണ്ടാകണമെന്നും സിദ്ധ കോളേജില്‍ പഠിക്കുന്നവരില്‍ ഒരാള്‍ സന്ന്യാസപദത്തിലെത്തിയതിലുളള സന്തോഷം എല്ലാവരുമായും പങ്കുവെയ്ക്കുന്നുവെന്നും സ്വീകരണത്തിന് ശേഷം അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കില്‍ നടന്ന യോഗത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി.ഹരിഹരന്‍ പറഞ്ഞു.

Related Articles

Check Also
Close
Back to top button